Wed. Nov 6th, 2024
ലണ്ടൻ:

ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്ന് പുറത്തായത് മുസ്‌ലിമായതു കൊണ്ടാണെന്ന ആരോപണവുമായി വനിതാ മന്ത്രി. തന്റെ സ്വത്വം സഹപ്രവർത്തകരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ മന്ത്രി നുസ്‌റത്ത് ഗനി പറഞ്ഞു. 49 കാരിയായ നുസ്‌റത്ത് ബോറിസ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു.

ബ്രിട്ടനിലെ ആദ്യ മുസ്‌ലിം വനിതാ മന്ത്രിയായിരുന്നു ഇവർ. 2108ലാണ് അധികാരമേറ്റത്. എന്നാൽ 2020 ഫെബ്രുവരിയിൽ നടന്ന പുനഃസംഘടനയിൽ ഇവർക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു. ‘മുസ്‌ലിം വനിതാ മന്ത്രിയെന്ന എന്റെ സ്റ്റാറ്റസ് സഹപ്രവർത്തരെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

വയറ്റിൽ അടിയേറ്റ പോലെയായിരുന്നു അത്. ഞാൻ അപമാനിതയായി. എന്നാൽ സംഭവം പാർട്ടിയിലുള്ള വിശ്വാസത്തെ ഉലച്ചിട്ടില്ല. എംപി സ്ഥാനം രാജി വയ്ക്കണമെന്ന് ആലോചിച്ചിരുന്നു’ അവർ വ്യക്തമാക്കി.