Mon. Dec 23rd, 2024
ബീഹാർ:

തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തെന്നാരോപിച്ച് ബീഹാറിലെ ടൂറിസം മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദിച്ചു. ബി ജെ പി നേതാവും മന്ത്രിയുമായ നാരായൺ പ്രസാദിന്റെ മകനായ ബബ്ലുകുമാറിനാണ് മർദനമേറ്റത്.

ഹരാദിയ കൊയേരി തോല ഗ്രാമത്തിലാണ് സംഭവം. തോട്ടത്തിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ട മന്ത്രി പുത്രനും കൂട്ടാളികളും ഇവരെ വഴക്ക് പറയുകയും ഭയപ്പെടുത്താനായി ആകാശത്തേക്ക് വെടിവെക്കുകയുമായിരുന്നു. ഇത് കണ്ട ഭയന്ന കുട്ടികൾ ചിതറി ഓടുകയും ചെയ്തു.

ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്കേറ്റു. ഇത് ചോദിക്കാൻ ചെന്ന ആളുകളെ ഇവർ തർക്കിക്കുകയും അത് കൈയാങ്കളിയിൽ അവസാനിക്കുകയും ചെയ്‌തെന്നുമാണ് നാട്ടുകാർ പറയുന്നത്.