Wed. Jan 22nd, 2025
റാസല്‍ഖൈമ:

ചെറിയ ഇടവേളക്ക് ശേഷം റാസല്‍ഖൈമയില്‍ മറ്റൊരു മലയാള ചലച്ചിത്രം കൂടി പിറവിയെടുക്കുമ്പോള്‍ താരമാകാന്‍ ‘പ്രേത ഭവന’വും. മഞ്ജുവാര്യര്‍ കേന്ദ്ര കഥാ പാത്രമായി വേഷമിടുന്ന ‘ആയിശ’യുടെ ചിത്രീകരണത്തിനാണ് റാസല്‍ഖൈമ വേദിയാകുന്നത്.

സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി എന്നീ സിനിമകളുടെ അണിയറ പ്രവര്‍ത്തകരാണ് ഇന്തോ-അറബ് സംസ്കാരവും നാടകീയ കുടുംബ മുഹുര്‍ത്തങ്ങളും ഇഴചേര്‍ത്തൊരുക്കുന്ന ചിത്രത്തിന് പിന്നില്‍. ഒരേ സമയം മലയാളത്തിലും അറബിയിലും ചിത്രീകരിക്കുന്ന പ്രഥമ ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.