Mon. Dec 23rd, 2024

കാലിഫോർണിയയിലേക്കുള്ള ഉരുവിൽ കയറി ദാസനും വിജയനും മദിരാശിയിൽ എത്തിയിട്ട്​ 35 വർഷം പിന്നിട്ടു. ഇതേ പാത പിന്തുടർന്ന്​ ജൂനിയർ ദാസനും ജൂനിയർ വിജയനും അന്നത്തെ മദിരാശയൈായ ഇന്നത്തെ ചെ​ൈന്നയിലെത്തി. ഇരുവരേയും കണ്ട ആരാധകർക്ക്​ പ്രധാനമായും അറിയേണ്ടിയിരുന്നത്​ ഗഫൂർക്ക എവിടെയെന്നായിരുന്നു.

ദുബായ്​ കടപ്പുറമാണെന്ന് വിചാരിച്ച് ചെന്നൈയിെല ബസന്ത് നഗർ ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ദാസനും വിജയനും മലയാളികളുടെ മനസിലേക്കാണ്​ അന്ന്​ ഇരിപ്പുറപ്പിച്ചത്​. മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം അവരുടെ അടുത്ത തലമുറയിലെ രണ്ടുപേർ അതേ ലൊക്കേഷനിൽ എത്തി. പ്രണവ് മോഹൻലാലിനൊപ്പം ബസന്ത് നഗർ ബീച്ചിനു മുന്നില്‍ നിന്നെടുത്ത വിനീത് ശ്രീനിവാസന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്​.

വിനീതാണ്​ തൻ്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്​. ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്നായിരുന്നു ചിത്രം പങ്കുവച്ച ശേഷം വിനീത് കുറിച്ചത്. ‘ഹൃദയം’ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ചിത്രം പകർത്തിയത്.