റോം:
വൈദികരുടെ ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കുമെന്ന പ്രതിജ്ഞചെയ്ത് ഫ്രാൻസിസ് മാർപാപ്പ. മ്യൂണിക്കിലെ ആർച്ച് ബിഷപ്പായിരിക്കെ ബാല ലൈംഗിക പീഡനം തടയുന്നതിൽ പരാജയപ്പെട്ടെന്ന് മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ സ്വതന്ത്ര ഓഡിറ്റ് കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണിത്.
ലൈംഗികാതിക്രമ കേസുകൾ കൈകാര്യംചെയ്യുന്ന വത്തിക്കാൻ ഓഫിസിലെ അംഗങ്ങളുമായി പോപ് കൂടിക്കാഴ്ച നടത്തി. സഭാംഗങ്ങളുടെ ദുരുപയോഗത്തിന് ഇരയായവരോട് നീതി പുലർത്താനുള്ള ദൃഢനിശ്ചയത്തോടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നു, വിഭാവനം ചെയ്ത കാനോനിക നിയമനിർമാണം കർശനമാക്കുകയും പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നു.
ദുരുപയോഗ കേസുകൾ ഫലപ്രദമായി കൈകാര്യംചെയ്യാൻ നിയമങ്ങൾ പരിഷ്കരിച്ചതായി അദ്ദേഹം അനുസ്മരിച്ചു.