Sat. Apr 26th, 2025
രാജപുരം:

പൊട്ടിപൊളിഞ്ഞ റോഡ് നന്നാക്കാൻ ഇറങ്ങിയ പത്തുവയസുകാരന്റെ മനസിന്‌ നാട്ടുകാരുടെ അഭിനന്ദനം. പനത്തടി പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പാണത്തൂർ കല്ലപ്പള്ളി റോഡ് തകർന്ന തരിപ്പണമായപ്പോൾ നന്നാക്കാനിറങ്ങിയത്‌ പാണത്തൂർ ഗവ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസുകാരൻ പി എസ് സച്ചിനാണ്‌. അരകിലോമീറ്റർ റോഡാണ്‌ ഈ മിടുക്കൻ നന്നാക്കിയത്‌.

പരിയാരം തട്ടിൽ താമസിക്കുന്ന സച്ചിന്റെ വീടിന് മുന്നിലൂടെ പോകുന്ന റോഡ് പല സ്ഥലങ്ങളിലും തകർന്നിട്ട് മാസങ്ങളായി. നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡാണിത്‌. ഓട്ടോ തൊഴിലാളി കൂടിയായ സച്ചിന്റെ അച്ഛൻ വേണുവിന്റെ ഓട്ടോയും പോകുന്നത്‌ ഇതുവഴിയാണ്‌. അമ്മ പ്രീയയും സച്ചിനൊപ്പം ശ്രമദാനത്തിൽ അണിനിരന്നു.