Mon. Dec 23rd, 2024

നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമായിരുന്നു ഇരുവരുടെയും പിരിയല്‍. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നുവെന്നും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താന്‍ തീരുമാനിച്ചതായും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. പിന്നീട് ധനുഷിന്‍റെയും ഐശ്വര്യയുടെയും ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുമുണ്ടായില്ല.

ദിവസങ്ങൾക്ക് ശേഷം ധനുഷിന്റെ പിതാവ് തന്നെ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ധനുഷിന്‍റെ പിതാവ് കസ്തൂരി രാജ ഡൈയിലി തന്തി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹമോചന വാർത്ത നിഷേധിച്ചിരിക്കുന്നത്. ഇരുവർക്കും ഇടയിൽ ചെറിയ ചില അിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തമിഴിലെ മറ്റ് മാധ്യമങ്ങളും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

‘ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. അവരിപ്പോള്‍ ഹൈദരാബാദിലാണ്. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ച് അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്’- കസ്തൂരിരാജ പറഞ്ഞു.