Fri. Aug 8th, 2025
കോഴിക്കോട്:

കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. സുൽത്താൻ ബത്തേരി സ്വദേശിനിയായ സക്കീനക്കാണ് മർദനമേറ്റത്. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മർദിച്ചത്.

മകൾക്ക് ഒരു ശീട്ട് നൽകാനായി എത്തിയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ മർദ്ദിച്ചത്. നിരവധിയാളുകൾ നോക്കിനിൽക്കുമ്പോഴായിരുന്നു സംഭവം. പരാതി നൽകിയെങ്കിലും പൊലീസ് കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും ഇവർ പറഞ്ഞു.

സക്കീനയെ പിടിച്ച് തള്ളിയപ്പോൾ ദേഹത്ത് തൊടേണ്ട കാര്യമില്ലെന്നും , മാന്യമായി സംസാരിച്ചാൽ മതിയെന്നും സക്കീന പറഞ്ഞതായി മകൻ പറഞ്ഞു. എന്നാൽ ദേഹത്ത് തൊട്ടാൽ എന്ത് ചെയ്യുമെന്ന് ചോദിച്ച് സക്കീനയുടെ മുഖത്ത് കൈമടക്കി അടിക്കുകയായിരുന്നുവെന്ന് മകൻ വ്യക്തമാക്കി.