Fri. Apr 25th, 2025
ലണ്ടന്‍:

ഇംഗ്ലണ്ടിലെ ഗ്‌ലോസ്റ്ററിനു സമീപം ചെല്‍സ്റ്‌റര്‍ഹാമിലുണ്ടായ കാറപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുന്നയ്ക്കല്‍ ബിന്‍സ് രാജന്‍, കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. ബിന്‍സിന്റെ ഭാര്യ അനഖയ്ക്കും രണ്ടുവയസ്സുള്ള കുഞ്ഞിനും അര്‍ച്ചനയുടെ ഭര്‍ത്താവ് നിര്‍മല്‍ രമേശിനും അപകടത്തില്‍ പരുക്കേറ്റു.

അനഖയും കുട്ടിയും ഓക്‌സ്‌ഫോര്‍ഡ് ഹോസ്‌പിറ്റലില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.