Mon. Dec 23rd, 2024
ന്യൂഡൽഹി:

ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു. ടെലിപ്രോംപ്റ്റർ സംവിധാനം പണിമുടക്കിയതാണ് കാരണം. വാക്കുകൾ കിട്ടാതെ പ്രയസപ്പെടുന്ന മോദിയുടെ വി‍ഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘എനിക്കു താങ്കൾ പറയുന്നത് കേൾക്കാം, പ്രസംഗം തുടർന്നോളൂ’ എന്നു ചർച്ചയുടെ മോഡറേറ്റർ പറഞ്ഞെങ്കിലും പ്രധാനമന്ത്രിയ്ക്കു സംസാരം തുടരാനായില്ല.

എന്തായാലും സംഭവത്തിൽ ട്രോളുകളുമായി കോൺഗ്രസ് രംഗത്തെത്തി. ഒരു ഹിന്ദി സിനിമയിലെ പാട്ടിന്റെ വരികൾ ചേർത്തു വച്ചാണ് കോൺഗ്രസ് പരിഹസിച്ചത്. ഏതോ നിർഭാഗ്യവാനായ ടെക്നീഷ്യന്റെ പണി പോകുമെന്നു ഉറപ്പായി. അവർക്കെതിരെ രാജ്യദ്രോഹ കുറ്റമോ യുഎപിഎയോ ചുമത്തില്ലെന്നു കരുതാം– രോഹിണി സിങ് എന്നയാൾ ട്വീറ്റ് ചെയ്തു.

ടെലിപ്രോംപ്റ്ററിനു പോലും ചില കള്ളങ്ങൾ സഹിക്കാൻ കഴിയില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ പ്രധാനമന്ത്രിയ്ക്കു സംസാരിക്കാൻ അറിയില്ലെന്നും രാഹുൽ വിമർശിച്ചു