അഫ്ഗാനിസ്ഥാൻ:
പടിഞ്ഞാറൻ അഫ്ഗാൻ പ്രവിശ്യയായ ബാദ്ഗിസിലെ ഖാദിസ് ജില്ലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പടെ 26 പേർ മരിച്ചു. അഫ്ഗാനിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് ബാദ്ഗിസ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയർന്നേക്കുമെന്ന് അഫ്ഗാൻ വക്താവ് ബാസ് മുഹമ്മദ് സർവാരി പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി അന്താരാഷ്ട്ര തലത്തില്‍ നിന്നും കാര്യമായ സഹായങ്ങളൊന്നും ലഭിക്കാത്ത, വിനാശകരമായ വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ഖാദിസ്. മുഖർ ജില്ലയിലെ ആളുകളെയും ഭൂകമ്പം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ആളപായം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്ന് പ്രവിശ്യ വക്താവ് ബാസ് മുഹമ്മദ് സർവാരി എഎഫ്പിയോട് പറഞ്ഞു. രാജ്യം അടിക്കടി ഭൂചലനങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.