Reading Time: < 1 minute
പു​ന​ലൂ​ർ:

കു​ട്ടി​ക​ൾ​ക്കാ​യി പാ​ല​രു​വി​യി​ൽ നി​ർ​മി​ച്ച പാ​ർ​ക്ക് നാ​ലു​വ​ർ​ഷ​മാ​യി​ട്ടും തു​റ​ന്നു​കൊ​ടു​ത്തി​ല്ല. വ​ൻ​തു​ക മു​ട​ക്കി നി​ർ​മി​ച്ച പാ​ർ​ക്ക് ന​ശി​ച്ചു. പാ​ല​രു​വി​യി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വേ​ണ്ടി ക​ടു​വാ​പ്പാ​റ​യി​ലാ​ണ് വ​നം വ​കു​പ്പ് പാ​ർ​ക്ക് നി​ർ​മി​ച്ച​ത്.

പ്ര​ധാ​ന വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും കു​ളി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് ക​ടു​വാ​പ്പാ​റ​യി​ലെ പാ​ർ​ക്ക് ഇ​വ​ർ​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് പാ​ർ​ക്ക് നി​ർ​മി​ച്ച​ത്. പാ​ല​രു​വി​യി​ൽ​നി​ന്ന്​ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം തോ​ടി​ന് കു​റു​കെ ത​ട​ഞ്ഞു​നി​ർ​ത്തി കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട​ര​ഹി​ത​മാ​യി കു​ളി​ക്കാ​നും ഉ​ല്ല​സി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യ​ത്. സ​മീ​പ​മു​ള്ള മ​ല​ക​ളു​ടെ​യും ഉ​യ​ര​ത്തി​ലു​ള്ള പാ​റ​ക്കെ​ട്ടു​ക​ളും ചേ​ർ​ന്ന സ്ഥ​ല​മാ​ണ് ക​ടു​വ​പാ​റ.

പാ​റ​ക്കി​നോ​ട് ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ കാ​ൻ​റീ​ൻ അ​ട​ക്കം സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. നാ​ലു​വ​ർ​ഷ​മാ​യി മ​ണ്ണ് മൂ​ടി ത​ടാ​കം ഇ​തി​ന​കം നി​ക​ന്നു​ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തോ​ടെ പാ​ർ​ക്കി​ന്‍റെ മി​ക്ക​ഭാ​ഗ​വും ത​ക​ർ​ന്നു. ഇ​നി​യും വ​ൻ​തു​ക മു​ട​ക്കി​യാ​ലേ പാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കൂ.

പാ​ല​രു​വി​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​നം​വ​കു​പ്പി​ന്‍റെ ബ​സി​ലാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് പാ​ർ​ക്കു​ള്ള​ത്. ഇ​വി​ടെ ബ​സ് നി​ർ​ത്തി ആ​ളു​ക​ളെ ഇ​റ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തോ​ടെ പാ​ർ​ക്ക് നി​ർ​മി​ച്ച​തും വെ​റു​തെ​യാ​യി. ഇ​തി​നാ​യി ചെ​ല​വി​ട്ട വ​ൻ​തു​ക പാ​ഴാ​കു​ക​യും ചെ​യ്തു.

Advertisement