Wed. Jan 22nd, 2025
ലണ്ടൻ:

എലിസബത്ത് രാജ്ഞിയുടെ മകനും ചാൾസ് രാജകുമാരന്‍റെ സഹോദരനുമായ ആൻഡ്രൂ രാജകുമാരന്‍റെ രാജ, സൈനിക പദവികൾ രാജ്ഞി തിരിച്ചെടുത്തു.

യു എസിലെ ലൈംഗിക അപവാദക്കേസിന്‍റെ പശ്ചാത്തലത്തിൽ 150 വിമുക്ത സൈനിക ഓഫിസർമാർ അഭ്യർഥിച്ചതിനെത്തുടർന്നാണു പദവികൾ രാജ്ഞി തിരിച്ചെടുത്തത്. ‘ഹിസ് റോയൽ ഹൈനസ്’ അടക്കമുള്ള എല്ലാ പദവികളും ആൻഡ്രൂ രാജകുമാരന് ഇതോടെ നഷ്ടമായി.