Mon. Dec 23rd, 2024

മഞ്‍ജു വാര്യര്‍ എടുത്ത ഫോട്ടോ പങ്കുവെച്ച് ഭാവന. നമ്മളെല്ലാവരും അല്‍പം തകര്‍ന്നവരാണ്, അതിനാലാണ് ഇങ്ങനെ വെളിച്ചം ഉള്ളിലേക്ക് വരുന്നത് എന്നാണ് ഭാവന ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

ഒട്ടേറെ പേരാണ് ഭാവനയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകളാണ് ഫോട്ടോയ്‍ക്ക് ഭാവന എഴുതിയ ക്യാപ്ഷൻ എന്നാണ് കമന്റുകള്‍.

ഇപ്പോള്‍ ഭാവന മലയാള സിനിമയില്‍ സജീവമല്ലെങ്കിലും കന്നഡയില്‍ വൻ പ്രൊജക്റ്റുകളുടെ ഭാഗമായി പ്രേക്ഷകരെ അമ്പരിപ്പിക്കുകയാണ്. ‘ഭജ്രംഗി 2’ എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശിവ രാജ്‍കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകൻ. മികച്ച അഭിപ്രായമാണ് ഭാവനയുടെ പ്രകടനത്തിന് ലഭിച്ചത്.