Sat. Jan 18th, 2025
ന്യൂഡല്‍ഹി:

യുഎസ് നാണയത്തില്‍ ഇടംപിടിക്കുന്ന ആദ്യ കറുത്തവംശജയായി വിഖ്യാത കവിയും പൗരാവകാശ പ്രവര്‍ത്തകയുമായ മായ ആഞ്ചലോ. യുഎസ് ട്രഷറിവകുപ്പ് പുറത്തിറക്കിയ 25 സെന്റിന്റെ നാണയത്തിലാണ് മായ ആഞ്ചലോയുടെ മുഖം ഇടംപിടിച്ചത്.

അമേരിക്കന്‍ ചരിത്രത്തിലെ പ്രധാന വനിതകളുടെ മുഖം മുദ്രണംചെയ്ത് നാണയങ്ങള്‍ പുറത്തിറക്കാന്‍ കഴിഞ്ഞവര്‍ഷമാണ് ഭരണകൂടം തീരുമാനിച്ചത്. ഇത്തരത്തില്‍ ഇറങ്ങുന്ന ആദ്യ നാണയമാണിത്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനൊപ്പം കറുത്ത വംശജരുടെ അവകാശപോരാട്ടത്തിനിറങ്ങിയ മായ ഗായിക, അഭിനേത്രി, നാടകകൃത്ത്,സംവിധായിക എന്നീ നിലകളിലും പ്രശസ്തയാണ്.