Fri. Apr 18th, 2025

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും കേരളം. ധീരജിന്‍റെ മരണ കാരണം ഹൃദയത്തിന് ഏറ്റ ആഴത്തിലുള്ള മുറിവാണെന്നാണ് പോസ്റ്റ്‍മാർട്ടം റിപ്പോർട്ട്. പെട്ടെന്നുണ്ടായ പ്രകോപനമാണ് ധീരജിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് സിനിമാ നടൻ വിനോദ് കോവൂര്‍ പങ്കുവെച്ച ഫേസ്‍ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്.

ധീരജിന്റെ വീട്ടില്‍ സന്തോഷമില്ല. നിഖിലിന്റെ വീട്ടില്‍ സമാധാനവുമില്ല. ആര് എന്ത് നേടി എന്നാണ് വിനോദ് കോവൂര്‍ ഫേസ്‍ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. ധീരജിനെ കുത്തിയ നിഖിൽ പൈലി ഉൾപ്പടെ രണ്ട് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്.