Mon. Dec 23rd, 2024
ന്യൂഡൽഹി:

കൊവിഡ് കേസുകളുടെ എണ്ണം ഉയർന്നതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി സർക്കാർ. സ്വകാര്യ ഓഫീസുകൾ പൂർണമായും അടച്ചിടാൻ സർക്കാർ നിർദേശം നൽകി. വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെയായിരിക്കും സ്വകാര്യ ഓഫീസുകൾ പ്രവർത്തിക്കുക. റസ്റ്ററന്‍റുകളും അടക്കും.

നേരത്തെ സ്വകാര്യ ഓഫീസുകൾക്കും റസ്റ്ററന്‍റുകൾക്കും 50 ശതമാനം ആളുകളുമായി പ്രവർത്തനത്തിനുള്ള അനുമതി നൽകിയിരുന്നു. ആവശ്യ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന ഓഫീസുകൾ നിലവിൽ പൂർണ്ണരീതിയിൽ തുറക്കാൻ സാധിക്കില്ല. ഹോട്ടലുകളിൽ ഹോം ഡെലിവറിക്കും ടേക്ക് എവേ സംവിധാനത്തിനും അനുമതിയുണ്ട്.

ഡൽഹിയിൽ കഴിഞ്ഞ ദിവസം 19,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 17 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 60,000 ​കടക്കുമെന്ന് പ്രവചനമുണ്ട്.