Mon. Dec 23rd, 2024
വാഷിങ്ടൺ:

യു എസ് നടനും സ്റ്റാൻഡ്അപ് കൊമേഡിയനുമായ ബോബ് സാഗറ്റിനെ താമസിച്ച ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. 65 വയസ്സായിരുന്നു. ഫുൾ ഹൗസ് എന്ന ചിത്രത്തിലൂടെയാണ് സാഗറ്റ് പ്രശസ്തനായത്. ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ഹോട്ടലിലെ ജീവനക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്.