Mon. Dec 23rd, 2024
പാക്കിസ്ഥാൻ:

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ തീവ്രവര്‍ഗീയ സംഘങ്ങള്‍ വേട്ടയാടുന്നു എന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഹരിദ്വാറിൽ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വിദ്വേഷപ്രസംഗങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇമ്രാൻഖാന്റെ പ്രസ്താവന. ഇന്ത്യയില്‍ മുസ്ലീംകള്‍ക്കെതിരെ നടക്കുന്ന വംശഹത്യാ ആഹ്വാനങ്ങളെ ബി ജെ പി സർക്കാർ അനുകൂലിക്കുകയാണെന്ന് ഇമ്രാൻ ഖാൻ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ച് 200 മില്യൺ മുസ്ലീങ്ങൾക്കെതിരെ കഴിഞ്ഞ മാസം ഒരു തീവ്രഹിന്ദുത്വ സംഘടന നടത്തിയ വംശഹത്യാഹ്വാനം കേട്ടിട്ടും മോദി ഗവർമെന്റ് നിശബ്ദത തുടരുകയാണ്. സർക്കാർ ഇതിനെ നിശബ്ദമായി പിന്തുണക്കുകയാണ്. അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലുണ്ടാവണം ഇമ്രാൻ ഖാൻ കുറിച്ചു.