ശാസ്താംകോട്ട:
കുന്നത്തൂർ പഞ്ചായത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ജീവനുള്ള പുഴുക്കളും കൃമികളും. കുന്നത്തൂർ ശുദ്ധജല പദ്ധതി പ്രകാരം ചേലൂർ കായലിൽ നിന്ന് പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന വെള്ളത്തിലാണ് കൃമികളെ കണ്ടെത്തിയത്. കഴിഞ്ഞദിവസം പുത്തനമ്പലം എട്ടാം വാർഡിലെ വിവിധ വീടുകളിൽ സംഭരിച്ച വെള്ളത്തിലാണ് ഇവ വ്യാപകമായി കണ്ടത്.
കരിഞ്ഞുണങ്ങിയ പുല്ലും കച്ചിയും ഇതിനൊപ്പം ലഭിച്ചു. മുമ്പ് ചത്തതും ജീവനുള്ളതുമായ മത്സ്യ കുഞ്ഞുങ്ങളും കുടിവെള്ളത്തിനൊപ്പം കിട്ടിയിട്ടുണ്ട്. പഞ്ചായത്തിലെ 17 വാർഡുകളിലും വിതരണം ചെയ്യുന്നത് ചേലൂരിൽ നിന്നുള്ള ജലമാണ്.
എന്നാൽ വൃത്തിഹീനമായ സാഹചര്യത്തിൽ കിടക്കുന്ന വെള്ളം പൈപ്പുകൾ വഴി ടാങ്കിലെത്തിച്ച് ഫിൽറ്റർ പോലും നടത്താതെ വിതരണം ചെയ്യുകയാണെന്ന ആക്ഷേപം ശക്തമാണ്. മലിന ജലത്തിലൂടെ സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നാണ് ആക്ഷേപം.
TAGS:drinking water worm