ഡൽഹി:
സ്മാർട്ട്ഫോണുകളിലൂടെ ഓൺലൈനായി പണം കൈമാറാൻ അനുവദിക്കുന്ന യുണിഫൈഡ് പേമൻറ് ഇൻറർഫയ്സ് (യു പി ഐ) സേവനം രാജ്യത്താകമാനം ഞായറാഴ്ച്ച തകരാറിലായി. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള ഡിജിറ്റൽ പേയ്മെൻറ് ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കാതെ വന്നതോടെ ഉപഭോക്താക്കൾ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തടിച്ചുകൂടി.
യുപിഐ സെർവർ പ്രവർത്തിക്കുന്നില്ല എന്ന പരാതിയുമായി ആയിരക്കണക്കിന് യൂസർമാരാണ് സമൂഹ മാധ്യമങ്ങളിലെത്തിയത്. അതേസമയം, പരാതി വ്യപകമായതോടെ എൻപിസിഐ പ്രതികരണവുമായി രംഗത്തെത്തി.
ചില സാങ്കേതിക കാരണങ്ങളാലാണ് യുപിഐ സേവനങ്ങൾ നിശ്ചലമായതെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. എന്നാൽ, അധികൃതരുടെ നടപടിക്ക് ശേഷവും പണം കൈമാറാൻ സാധിക്കുന്നില്ലെന്ന് കാട്ടി ചിലർ രംഗത്തെത്തി.