Thu. Jan 23rd, 2025
ഹംഗറി:

സിനിമയോ ക്രിക്കറ്റോ ഫുട്‌ബോളോ എന്തുമായിക്കൊള്ളട്ടെ, അതിലെ താരങ്ങളെ ആരാധിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ആരാധന തലക്ക് പിടിച്ചവരാണ് നിങ്ങളെങ്കിൽ പുതിയ പഠനം പറയുന്നത് കേൾക്കുക.

ഇത്തരക്കാർക്ക് ബുദ്ധിശക്തി കുറവായിരിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. താരങ്ങളുടെ സ്വകാര്യ ജീവിതത്തെയും അവരുടെ ദൈനംദിന കാര്യങ്ങളെയും അന്ധമായി പിന്തുടരുന്നവർക്ക് ബുദ്ധി കുറവായിരിക്കുമെന്നാണ് 2021 അവസാനം ബി എം സി സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

1,763 ഹംഗേറിയൻ പൗരന്മാരിൽ നടത്തിയ പഠനത്തിന് ശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തുന്നത്. ഡിജിറ്റ് സിംബോളൈസേഷൻ ടെസ്റ്റ്, സെലിബ്രിറ്റികളോടുള്ള ആരാധനയുടെ ആഴമറിയാനുള്ള ചോദ്യാവലി, 30 വാക്കിന്റെ വൊക്കാബുലറി ടെസ്റ്റ് എന്നിവയാണ് ഇവരിൽ നടത്തിയത്.