Mon. Dec 23rd, 2024
ഗുജറാത്ത്:

ഗുജറാത്ത് തീരത്തിന് സമീപം ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. ബോട്ടിൽ 10 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബോട്ട് പോർബന്തറിലേക്ക് കൊണ്ടുപോയതായി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് ‘യാസീൻ’ എന്ന് പേരിട്ടിരിക്കുന്ന ബോട്ട് ഐ സി ജി പിടികൂടിയത്. ബോട്ട് ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ ആറ്-ഏഴ് മൈൽ ഉള്ളിലാണെന്നും ജീവനക്കാർ ഐസിജി കപ്പൽ കണ്ടയുടനെ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.