ഇസ്ലാമാബാദ്:
സൈനിക മേധാവി ജന ഖമർ ജാവേദ് ബജ്വയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാൻ ഇനിയും സമയമുണ്ട്. അതേകുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2022 നവംബർ 28നാണ് ബജ്വയുടെ കാലാവധി അവസാനിക്കുക. ഇംറാന്റെ വലംകൈയാണ് ഇദ്ദേഹം. 2019 നവംബർ 28നായിരുന്നു വിരമിക്കേണ്ടിയിരുന്നത്. എന്നാൽ, മൂന്നുവർഷത്തേക്കു കൂടി നീട്ടാൻ ഇംറാൻ സർക്കാർ തീരുമാനിച്ചു.
അതേസമയം, സുപ്രീംകോടതി ഇടപെട്ട് ആറുമാസത്തേക്ക് വെട്ടിക്കുറച്ചു. ഇതിനെതിരെ സർക്കാർ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ കര-വ്യോമ-നാവിക സേനമേധാവികളുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 64 ആയി ഉയർത്തി ദേശീയ അസംബ്ലിയിൽ ബിൽ അവതരിപ്പിച്ചിരുന്നു.