Sat. Jan 18th, 2025
കൊച്ചി:

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കു’ ജനുവരി 14 ന്‌ തീയേറ്റർ റിലീസിന് ഒരുങ്ങുന്നു. ‘സൂത്രക്കാരന്‍’, ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്റണി, ഡോ റോണി, അംബിക എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്യാമറ ധനേഷ് രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു,