Thu. Jan 23rd, 2025
കൊച്ചി:

സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിച്ച ‘കള്ളൻ ഡിസൂസ’ യുടെ ട്രൈലർ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയുടെയും ടോവിനോ തോമസിന്റെയും ഓദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തിറങ്ങി.

റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നു.