Mon. Dec 23rd, 2024
കോഴിക്കോട്:

താമരശേരിയില്‍ മുന്നറിയിപ്പ് ബോര്‍ഡില്ലാതെ കലുങ്കിനായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. ഏകരൂല്‍ സ്വദേശി അബ്ദുള്‍ റസാഖിനാണ് പരിക്കേറ്റത്. അബ്ദുള്‍ റസാഖിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താമരശേരി ചുങ്കം- മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപമാണ് കലുങ്കിനായി കുഴിയെടുക്കുന്നത്. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇന്നലെ രാത്രിയാണ് അബ്ദുള്‍ റസാഖിന്‍റെ ബൈക്ക് ഈ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്. റോ‍ഡിന്‍റെ പകുതി ഭാഗം കുഴിയെടുത്ത അവസ്ഥയിലാണ്. എന്നിട്ടും ഒരു റിബണ്‍ മാത്രമാണ് ഇവിടെ കെട്ടിയിരിക്കുന്നത്.

സംഭവം അറിഞ്ഞ പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കരാറുകാരന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.