Wed. Jan 22nd, 2025

പ്രഭാസ്​ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാധേ ശ്യാ’മിന്‍റെ റിലീസ്​ തീയതി മാറ്റിവെച്ചതോടെ ചിത്രത്തിനായ വലവീശി ഒ ടി ടി പ്ലാറ്റ്​ഫോം. ജനുവരി 14ന്​ റിലീസ്​ ചെയ്യാൻ തീരുമാനിച്ച ചിത്രം രാജ്യത്തെ കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

വലിയ ബജറ്റിൽ അണിയിച്ചൊരുക്കിയ സയൻസ്​ ഫിക്ഷൻ ചിത്രമായ​ രാധേ ശ്യാം തിയറ്ററിൽ തന്നെ റിലീസ്​ ചെയ്യാനാണ്​ അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്​. എന്നാൽ, ഒരു ഒ ടി ടി പ്ലാറ്റ്​ഫോം ചിത്രം നേരിട്ട്​ റിലീസ്​ ചെയ്യാനായി 400 കോടി രൂപ വാഗ്ദാനം ചെയ്​തെന്ന റിപ്പോർട്ട്​ പുറത്തുവന്നിരിക്കുകയാണ്​. ട്രേഡ്​ അനലിസ്റ്റായ മനോബാല വിജയബാലനാണ്​ ട്വിറ്ററിലൂടെ ഇത്​ വെളിപ്പെടുത്തിയത്​​.

പൂജാ ഹെഗ്ഡെയും പ്രഭാസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ്​ സംവിധാനം ചെയ്യുന്നത്​. യു വി ക്രിയേഷന്റെ ബാനറില്‍ വംശി, പ്രമോദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.