വാഷിങ്ടൺ:
ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന്‍റെ അക്കൗണ്ടിലേക്ക് ഒരു ദിവസം ഒഴുകിയെത്തിയത് 2,5,22,09,85,40,000 കോടി. ടെസ്ല ഓഹരികളുടെ വില കുതിച്ചതോടെയാണ് മസ്കിന് വൻ നേട്ടമുണ്ടായത്. മസ്കിന്‍റെ ആസ്തി ഒരു ദിവസം 33.8 ബില്യൺ ഡോളറാണ് വർധിച്ചത്. 304.2 ബില്യൺ ഡോളറാണ് കഴിഞ്ഞ ദിവസത്തെ മസ്കിന്‍റെ ആസ്തി.
ടെസ്ലയുടെ ഓഹരികൾ 13.5 ശതമാനമാണ് ഉയർന്നത്. 1199.78 ഡോളറാണ് ടെസ്ല ഓഹരികളുടെ മൂല്യം. ടെസ്ല വാഹനങ്ങളുടെ വിൽപന വർധിച്ചത് കമ്പനിക്ക് ഓഹരി വിപണിയിൽ ഗുണകരമായി.
ടെസ്ലയിൽ 18 ശതമാനം ഓഹരികളാണ് മസ്കിനുള്ളത്. ഇത് 10 ശതമാനമാക്കി കുറക്കുമെന്ന് മസ്ക് അറിയിച്ചിരുന്നു. ഇതുകൂടാതെ ടെസ്ലയുടെ കീഴിൽ വരുന്ന സ്പേസ് എക്സ് പോലുള്ള കമ്പനികളിലും ഇലോൺ മസ്കിന് ഓഹരി പങ്കാളിത്തമുണ്ട്.