വടകര:
വർഷങ്ങളോളം വടകര നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾക്കും പൊതുജങ്ങൾക്കും കുടിവെള്ളം നൽകിയ കിണർ വീണ്ടെടുക്കുന്നു. വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു സമീപത്തെ നഗരസഭാ പൊതു കിണറാണ് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിക്കുന്നത്. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളും വ്യക്തികളും മാലിന്യം വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് കിണറും പരിസരവും ഉപയോഗശൂന്യമായത്.
രാത്രികാലങ്ങളിൽ സാമൂഹ്യദ്രോഹികൾ മാലിന്യങ്ങൾ കിണറിൽ തന്നെ കൊണ്ടിടുന്നതും പതിവായിരുന്നു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം ബിജുവിന്റെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്യവിഭാഗവും കണ്ടിജന്റ് ജീവനക്കാരുമാണ് ശുചീകരണ പ്രവർത്തങ്ങൾ ആരംഭിച്ചത്.
ഈ മാസം തന്നെ കിണർ നവീകരിച്ച് കുടിവെള്ളം ഉപയോഗയോഗ്യമാക്കുവാനാണ് നഗരസഭ പൊതുമരാമത്ത് വിഭാഗത്തിന്റെ ലക്ഷ്യം.
ഹെൽത്ത് സൂപ്പർവൈസർ വിൻസെന്റ്, എച്ച്ഐമാരായ അജിത്, കമലാക്ഷി, ജെഎച്ച്ഐ മാരായ രാജേഷ്‌കുമാർ, സിന്ധു എന്നിവരും പങ്കെടുത്തു.