Wed. Jan 22nd, 2025
കൊച്ചി:

കുഞ്ചാക്കോ ബോബൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ” രെണ്ടഗം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രശസ്ത നടൻ കാർത്തി,തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. തീവണ്ടി ഫെയിം ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമി, ഈഷ റെബ്ബ, ജിൻസ് ഭാസ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

“ഒറ്റ് ” എന്ന പേരിൽ മലയാളത്തിലും ” രെണ്ടഗം ” എന്ന പേരിൽ തമിഴിലും അവതരിപ്പിക്കുന്ന ചിത്രം ആര്യ,ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമിക്കുന്നു.

സൈന മൂവീസിലൂടെ “രെണ്ടഗം” ടീസർ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു. “ഒറ്റ് “എന്ന മലയാള ചിത്രത്തിന്റെ ടീസറും ഉടൻ റിലീസാകുന്നതാണ്. ലൈൻ പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം. ഛായാഗ്രഹണം-ഗൗതം ശങ്കർ വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു.