ഇസ്രയേൽ:
ഇസ്രയേലിലെ വടക്കൻ തീരദേശ നഗരമായ ഹൈഫയിൽ ഹെലികോപ്ടർ തകർന്ന് രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അതാലഫ് സീരിസിൽപ്പെട്ട എ എസ് 565 പാന്തർ കോപ്ടറാണ് കടലിൽ പരിശോധന നടത്താൻ പുറപ്പെടുന്നതിനിടെ തീരത്ത് തകർന്നുവീണത്.
എഞ്ചിൻ തകരാറാണ് അപകടകാരണമെന്നാണ് നിഗമനം. രണ്ട് പൈലറ്റുമാർ അപടകത്തിൽ കൊല്ലപ്പെടുകയും ഒരു നാവികസേനാ ഓഫീസറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കോപ്ടറിന്റെ എഞ്ചിൻ കേടുപാടുകളാണ് അപകടത്തിലേക്ക് നയിച്ചതെന്നും ആക്രമണമുണ്ടായില്ലെന്നാണ് പ്രാഥമിക വിവരമെന്നും അധികൃതർ അറിയിച്ചു. ഇസ്രയേൽ വ്യോമസേനാ തലവൻ അമികം നോർകിൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തെരച്ചിൽ, സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അതാലഫ് സീരീസിലെ കോപ്ടറുകൾ തൽക്കാലത്തേക്ക് ഉപയോഗിക്കേണ്ടതില്ലെന്നും നോർകിൻ പറഞ്ഞു.