Wed. Jan 22nd, 2025

‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാരി ശെല്‍വരാജ്. ‘കര്‍ണ്ണൻ’ എന്ന ധനുഷ് ചിത്രത്തിലൂടെയും മാരി ശെല്‍വരാജ് പ്രേക്ഷകരുടെ പ്രിയം നേടി. അതുകൊണ്ടുതന്നെ മാരി ശെല്‍വരാജ് ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. മാരി ശെല്‍വരാജിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് വില്ലനാകുന്നുവെന്നതാണ് റിപ്പോര്‍ട്ട്.

മാരി ശെല്‍വരാജിന്റെ പുതിയ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകൻ. കീര്‍ത്തി സുരേഷാണ് നായിക. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.