Mon. Dec 23rd, 2024

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’. ഒരിടവേളക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായിഎത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് പ്രധാന കാരണം.

പുറത്തിറങ്ങിയ ചിത്രത്തിലെ മൂന്ന് ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ദിവ്യ വിനീത് പാടിയ ‘ഉണക്ക മുന്തിരി’ എന്ന ​ഗാനമാണ് അവസാനമായി പുറത്തിറങ്ങിയത്.

ആകർഷകമായ വരികൾ കൊണ്ടും ആലാപന രീതി കൊണ്ടും ഹിറ്റായ ഗാനം ഇപ്പോൾ നാല് മില്യൺ കാഴ്ചക്കാർ കടന്നിരിക്കുകയാണ്. ഗാനം ഏറ്റെടുത്തതിന് പ്രേക്ഷകർക്ക് വിനീത് ശ്രീനിവാസൻ നന്ദിയും അറിയിച്ചു. ഗാനം റിലീസ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് പാട്ടിന്റെ സ്ഥാനം. നിരവധി മികച്ച പ്രതികരണങ്ങൾ പാട്ടിന് ലഭിക്കുന്നുണ്ട്.