Sun. Jul 20th, 2025
ന്യൂഡൽഹി:

ലഖിംപൂർ ഖേരി കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് മുഖ്യ പ്രതി. പ്രതിപട്ടികയിൽ മന്ത്രിയുടെ ബന്ധു വീരേന്ദ്ര ശുക്ലയും ഉൾപ്പെട്ടിട്ടുണ്ട്.

കരുതി കൂട്ടിയുള്ള കൊലപാതകമാണ് ലഖിംപൂരിൽ നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രധാനമന്ത്രി സംരക്ഷിക്കുന്നതുകൊണ്ടാണ് കേന്ദ്ര മന്ത്രി അജയ് മിശ്ര അന്വേഷണ പരിധിയിൽ വരാത്തതെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വേട്ടക്കാരനൊപ്പമാണ് പ്രധാനമന്ത്രി. നരേന്ദ്രമോദിയുടെ കർഷക പ്രേമം കാപട്യമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.