Sat. Aug 9th, 2025

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ചരിത്ര ടെസ്റ്റ് പരമ്പര ജയം തേടി ടീം ഇന്ത്യ. വാണ്ടറേഴ്‌സിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരുക്ക് കാരണം സ്ഥിരം നായകന്‍ വിരാട് കൊഹ്‌ലിക്ക് പകരം കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. വിരാട് കൊഹ്‌ലിക്ക് പകരം ഹനുമാ വിഹാരി പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.