Mon. Dec 23rd, 2024
കോലാര്‍:

കര്‍ണാടകയിലെ കോലാര്‍ ഗംഗനഹള്ളി ക്ഷേത്രത്തില്‍ പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധ. 19 കുട്ടികളടക്കം 50 പേരെ ആശുപത്രിയിലാക്കി. പുതുവര്‍ഷത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയുടെ ഭാഗമായി ആയിരുന്നു പ്രസാദവിതരണം.

ശാരീരിക അവശതകള്‍ അനുഭവപ്പെട്ട ഉടനെ ആളുകളെ ക്ഷേത്രം ഭാരവാഹികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായി എന്ന് പറയുന്ന പ്രസാദം പാത്രങ്ങള്‍ അടക്കം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.