Wed. Jan 22nd, 2025
ലണ്ടൻ:

ഇന്ത്യൻ വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും പ്രഫഷനലുകൾക്കും കുറഞ്ഞ നിരക്കിൽ വിസ നൽകിയും വിസ നടപടികൾ എളുപ്പമാക്കിയും കുടിയേറ്റ നിയമം ഇളവു ചെയ്യാൻ ബ്രിട്ടന്‍റെ നീക്കം. ഇന്ത്യയുമായി വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്​. ഇതിന്‍റെ മുന്നോടിയായി യു കെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി മേരി ട്രെവല്യൻ ഈ മാസം ഇന്ത്യയിലെത്തും.

ഇന്ത്യൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരകരാറിനെ കുറിച്ച്​ ധാരണയിലെത്താനാണ്​ സാധ്യത. കുടിയേറ്റ നിയമം ഇളവുചെയ്യണമെന്ന്​ ഇന്ത്യ നേരത്തേ ബ്രിട്ടനോട്​ ആവശ്യപ്പെട്ടിരുന്നു. ​

ഇന്ത്യക്കാർക്ക്​ ബ്രിട്ടനിൽ തൊഴിലെടുക്കുന്നതിനും ടൂറിസ്റ്റുകൾക്കും ഏർപ്പെടുത്തിയ വിസനിരക്കിലും കുറവുവന്നേക്കും.