Mon. Dec 23rd, 2024
ലണ്ടൻ:

ഒരു ക്രിസ്മസ് ട്രീ അലങ്കരിച്ചതിന് ആരെങ്കിലും ജയിലിൽ പോയതായി കേട്ടിട്ടുണ്ടോ? അലങ്കരിച്ചത് മയക്കുമരുന്നുകൾ കൊണ്ടാണെങ്കിലോ? യുകെയിലെ ഒരു ഡ്രഗ് ഡീലർ തന്റെ ക്രിസ്മസ് ട്രീ അലങ്കരിച്ചത് മയക്കുമരുന്ന് കൊണ്ടാണ്. കുഞ്ഞ് കുഞ്ഞ് ഡ്രഗ്സ് പാക്കറ്റുകളും കറൻസികളുമാണ് മാർവിൻ പൊർസെല്ലിയുടെ ക്രിസ്മസ് ട്രീയിൽ തൂക്കിയിട്ടിരുന്നത്.

ഈ മയക്കുമരുന്ന് ട്രീയുടെ ചിത്രം പൊർസെല്ലി മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ പിന്നീട് പൊലീസ് ഫോണിൽ നിന്ന് കണ്ടെടുത്തു. പൊലീസിന്റെ മയക്കുമരുന്നിനെതിരായ ഓപ്പറേഷന്റെ ഭാഗമായാണ് പൊർസെല്ലി അറസ്റ്റിലായത്. സംഭവം പൊലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇത് മറ്റ് ഡ്രഗ് ഡീലേഴ്സിന് പാഠമായിരിക്കണമെന്നും പൊലീസ്.