Fri. May 3rd, 2024
ദുബൈ:

ഗുജറാത്തിലെ അഹമ്മദാബാദിൽ ഷോപ്പിങ്​ മാൾ നിർമ്മിക്കുൻ ലുലു ഗ്രൂപ്പ് തീരുമാനം. യു എ ഇയിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി.

2,000 കോടി രൂപ മുടക്കിൽ അഹമ്മദാബാദിനും ഗാന്ധിനഗറിനുമടുത്ത് ലുലു മാൾ നിർമ്മിക്കുന്നതിനുള്ള ധാരണ പത്രത്തിൽ ലുലു ഗ്രൂപ്പും ഗുജറാത്ത് സർക്കാരും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പ് വെച്ചു. ഗുജറാത്ത് സർക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്തയും ലുലു ഗ്രൂപ്പിനെ പ്രതിനിധികരിച്ച് എം എ യൂസഫലിയുമാണ് ഒപ്പ് വെച്ചത്.

അടുത്ത വർഷം ആദ്യം നിർമ്മാണം തുടങ്ങും. 30 ഏക്കർ സ്ഥലം ഗുജറാത്ത് സർക്കാർ ലുലു ഗ്രൂപ്പിന് അനുവദിക്കും. 30 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് തീരുമാനം. 5,000 ആളുകൾക്ക് നേരിട്ടും 10,000 അധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും