Fri. Apr 26th, 2024

തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ദുൽഖർ ചിത്രം കുറുപ്പും മോഹൻലാലിന്‍റെ മരക്കാർ അറബിക്കടലിന്‍റെ സിംഹവും സുരേഷ്​ ഗോപിയുടെ കാവലും ഒ ടി ടി റിലീസിനൊരുങ്ങുന്നു. തിയറ്ററുകളിലേക്ക്​ ആളുകളെ തിരികെയെത്തിച്ച മൂന്ന്​ ചിത്രങ്ങളും ഈ മാസം തന്നെയാണ്​ ആമസോണിലും നെറ്റ്​ഫ്ലിക്​സിലുമായി എത്തുന്നത്​.

80 കോടിയിലധികം വേൾഡ്​ വൈഡ്​ കലക്ഷനുമായി കുതിക്കുന്ന കുറുപ്പ്​ 17ന് നെറ്റ്ഫ്ലിക്സിലൂടെയാണ്​ പുറത്തിറങ്ങുന്നത്​. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ കുറുപ്പ് ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്‍റർടൈൻമെന്‍റ്സും ചേർന്നാണ് നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും ശോഭിദ ധുലിപാലയും സണ്ണി വെയ്നും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തിയ കുറുപ്പിന് തിയറ്ററുകളില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചിരുന്നത്. ശ്രീനാഥ്​ രാജേന്ദ്രനാണ്​ ചിത്രം സംവിധാനം ചെയ്​തത്​.

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 100 കോടി ബജറ്റിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ആമസോണ്‍ പ്രൈമിലൂടെ ഡിസംബര്‍ 17ന് പുറത്തിറങ്ങും. ആമസോണ്‍ പ്രൈം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആമസോണ്‍ ഹെല്‍പ്പ് എന്ന ഫേസ്ബുക്ക് ഹാന്‍ഡിലൂടെയാണ് ചിത്രത്തിന്‍റെ ഒ ടി ടി റിലീസ് സ്ഥിരീകരിച്ചത്. ചിത്രം 17ന് ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമില്‍ ലൈവ് ആകുമെന്നാണ് അറിയിച്ചത്.