മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി(എം.എസ്.യു) മുൻ ജീവനക്കാരനായ ലാറി നസ്സർക്കെതിരായ ലൈംഗിക പീഡന റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നറിയാൻ അമേരിക്കയുടെ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്സി ഡെവോസ് അന്വേഷണം തുടങ്ങി.
എം എസ് യു വിലെ ഡോക്ടർ ആയ നസ്സർ, യുവാക്കളായ രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതിനും ചൈൽഡ് പോർണോഗ്രാഫിയുമായി ബന്ധപ്പെട്ട കുറ്റത്തിനും വർഷങ്ങളോളമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.
ഡോക്ടർ ലാറി നസ്സറുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങളുടെ കാര്യങ്ങൾ , സർവ്വകലാശാലയ്ക്ക് കൈകാര്യം ചെയ്യുന്നതിനുള്ള പ്രശ്നങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് യു എസ് ന്റെ വിദ്യാഭ്യാസവകുപ്പിലെ ഒരു അധികാരി പ്രസ്താവിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു.
“ഞങ്ങളുടെ മനുഷ്യാവകാശപ്രവർത്തകസംഘം ഉടനെ ഈസ്റ്റ് ലാൻസിംഗിൽ എത്തും. അവർ അവിടെ എത്തിയിട്ടുള്ള ഫെഡറൽ സ്റ്റുഡന്റ്സ് എയ്‌ഡ് ടീമുമായി ചേരും. എഫ് എസ് എ ഇപ്പോൾ, എം എസ് യു റിപ്പോർട്ടു ചെയ്ത, കാമ്പസ്സിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് പരിശോധന നടത്തിവരികയാണ്.” അദ്ദേഹം പറഞ്ഞു.
“സർവ്വകലാശാലയിലെ നടപടികളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ, സർവ്വകലാശാലയിലെ മുഴുവൻ ആളുകളും ഞങ്ങളോടു സഹകരിക്കണമെന്ന് നിർദ്ദേശിച്ച പ്രസിഡന്റ് ഏൻഗ്ലറിന്റെ നടപടിയെ അഭിനന്ദിക്കുന്നു. എം എസ് യു അവരുടെ വിദ്യാർത്ഥികളെ ലൈംഗികചൂഷണത്തിൽ നിന്നു സംരക്ഷിക്കാനായിട്ട്, അവരുടെ നടപടികളെക്കുറിച്ച് എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” യു എസ് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.
നസ്സറിന് ശിക്ഷ ലഭിക്കാനിടയാക്കിയ കുറ്റകൃത്യങ്ങൾ ‘ചിന്തിക്കാൻ പറ്റാത്തത്’ ആണെന്നും ഇരകൾ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“എല്ലാ വിദ്യാർത്ഥികൾക്കും ലൈംഗിക അതിക്രമങ്ങളും, തരം താഴ്ത്തലുകളും ഇല്ലാതെ പഠിക്കാനുള്ള ഒരു പരിതസ്ഥിതി ഉണ്ടാവുമെന്നും, ഇത് നടപ്പിലാക്കാത്ത എല്ലാ സ്ഥാപനങ്ങളും നിയമലംഘനത്തിനു പിടിക്കപ്പെടുമെന്നും എല്ലാ ക്യാമ്പസ്സുകളിലെയും എല്ലാ വിദ്യാർത്ഥികളും അറിഞ്ഞിരിക്കണം.” അദ്ദേഹം കൂട്ടിച്ചേർത്തു.