Thu. Mar 28th, 2024

തിരുവനന്തപുരം, കേരളം

trivandum_march1.jpg
ഹിന്ദു ആചാരമായ ‘കുത്തിയോട്ട’ത്തിനെതിരെ ബാലവകാശ കമ്മീഷൻ കേസെടുത്തു

കേരളത്തിലെ ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ഹിന്ദുക്കൾ നടത്തുന്ന ‘കുത്തിയോട്ട’ ചടങ്ങിനെതിരെ കേരള സംസ്ഥാന ബാലവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.

മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പൊങ്കാല   ഉത്സവത്തിന്റെ ഭാഗമായി ആണ്‍കുട്ടികളാണ്‌ശരീര ദണ്‌ഡനത്തിലൂടെ കടന്നു പോയി  കുത്തിയോട്ടം നടത്തുന്നത്. ആചാരത്തിന്റെ അവസാനം ഒരു ഇരുമ്പ്കൊളുത്ത് കുട്ടികളുടെ ശരീരത്തിലേക്ക് കുത്തിക്കയറ്റിയതായി ഡി ജി പി (പ്രിസൺസ്) ആർ ശ്രീലേഖ ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

ആചാരതിനിടെ കുട്ടികളുടെ അവകാശ ലംഘനം നടന്നോയെന്നു കമ്മീഷൻ പരിശോധിക്കും.വിശ്വാസത്തിന്റെ പേരില്‍ എല്ലാവര്‍ഷവുമുള്ള ഈ അതിക്രമം നിര്‍ത്തേണ്ട സമയമായി എന്ന പേരില്‍ ശ്രീലേഖ എഴുതിയ ബ്ലോഗില്‍   ശബരിമലയ്ക്ക് സമീപം പ്രത്യേക പ്രായവിഭാഗത്തിലുള്ള  സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ‘ പൊങ്കാലസമയത്ത് ആറ്റുകാൽ ക്ഷേത്രത്തില്‍  എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള പുരുഷൻമാരെ, കാണാന്‍ സാധിക്കും അവ തമ്മില്‍ സമാനതകള്‍ കുറവാണു  പക്ഷെ കുട്ടികളെ സംബന്ധിച്ചോ? നമുക്ക് അതിനെ ആണ്‍കുട്ടികളുടെ ജെയിലറ എന്ന് വിളിക്കാം ,അവര്‍ എഴുതി

തികച്ചും ഭീകരമായ ആചാരമാണിതെന്ന്‍ ശ്രീലേഖ അഭിപ്രായപ്പെട്ടു

“കുഞ്ഞുങ്ങളുടെ ശരീരം തുളച്ചുകയറ്റുന്ന തികച്ചും  പുരാതനവും ക്രൂരവുമായ ഈ ആചാരം  (കുത്തിയോട്ടം) നിർത്തണമെന്നാണ്  ഞാൻ ആഗ്രഹിക്കുന്നത്. പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു ക്ഷേത്ര അധികാരികള്‍ എന്തു പറയുന്നുവെന്നത് ഞാന്‍ കാര്യമാക്കുന്നില്ല” ശ്രീലേഖ പറഞ്ഞു.

വസ്തുതകള്‍ അറിയാതെയാണ് ശ്രീലേഖ സംസരിച്ചതെന്ന്‍ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ സെക്രട്ടറി പറഞ്ഞു

“ചടങ്ങിലെ യഥാർത്ഥ വസ്തുതകൾ അറിയാതെയാണ്  ഉദ്യോഗസ്ഥ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ചടങ്ങിനെപറ്റി (കുത്തിയോട്ടം) യാതൊന്നും  പറയാനില്ല . അത് ഞങ്ങളുടെ പൂർവികരുടെ കാലംതൊട്ടു നടക്കുന്ന ഒന്നാണ് “ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ സെക്രട്ടറി എസ്. നായർ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *