Sat. Jan 18th, 2025

റായ്‌പൂർ, ചത്തീസ്‌ഗഢ്

Raman_Singh27feb
ചത്തീസ്‌ഗഢിലെ ബജറ്റ് അവതരിപ്പിച്ചു

ചത്തീസ്‌ഗഢിന്റെ സംസ്ഥാന ബജറ്റ്, മുഖ്യമന്ത്രി രമൻ സിംഗ് തിങ്കളാഴ്ച  അവതരിപ്പിച്ചു. ഇപ്പോഴത്തെ വിലനിലവാരത്തിൽ 2018- 2019ലെ മൊത്തം ആഭ്യന്തരോത്പാദനം (Gross Domestic Product, ജി ഡി പി) 3,25,644 കോടി ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2017- 18 ലെ പുതുക്കിയ കണക്കിനേക്കാളും ജി ഡി പി 11.7% കൂടുതലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയ്ക്കുവേണ്ടി, മുഖ്യമന്ത്രി 15,322 കോടി രൂപ നീക്കിവെച്ചു. ഇപ്പോൾ കെട്ടിടങ്ങളില്ലാത്ത 663 ഹോസ്റ്റലുകൾക്കുവേണ്ടി, സംസ്ഥാന സർക്കാർ, കെട്ടിടങ്ങൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആറു ജില്ലകളിൽ പ്രത്യേക വനിതാസെല്ലുകൾ രൂപീകരിക്കുമെന്നും, 232 പൊലീസ് സ്റ്റേഷനുകളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പറയുന്നു.

129 മിഡിൽ സ്കൂളുകൾ ഹൈസ്കൂളുകളാക്കുമെന്നും, 130 ഹൈസ്കൂളുകൾ ഹയർ സെക്കണ്ടറി സ്കൂൾ ആക്കുമെന്നും ബജറ്റിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

പലിശയില്ലാത്ത ചെറുകിട കാർഷിക വായ്പകൾ നൽകാനായി 184 കോടിയും, ചത്തീസ്‌ഗഢിൽ ആറ് പുതിയ കാർഷിക കോളേജുകൾ നിർമ്മിക്കാനുള്ള ഫണ്ടും സംസ്ഥാനസർക്കാർ നീക്കിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *