Tue. Apr 23rd, 2024

റാഞ്ചി, ഝാർഖണ്ഡ്
pradhan_feb27

സുരക്ഷിതവും, വില കുറവുള്ളതും ആയ പാചകവാതകം നൽകാൻ വേണ്ടി പുതിയ പാചകവാതക പൈപ്പ് ലൈൻ ഇടാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയെക്കുറിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

“വില കുറഞ്ഞതും, സുരക്ഷിതവും ആയ പാചകവാതകം വീടുകളിൽ എത്തിക്കാൻ വേണ്ടി, റാഞ്ചി, ധൻ‌ബാദ്, ബൊക്കാറോ, ജാംഷെഡ്‌പൂർ എന്നിവിടങ്ങളിൽ പൈപ്പ് ലൈൻ ഇടാൻ പോകുന്നു. സർക്കാരിന്റെ ഈ നീക്കം, ഝാർഖണ്ഡിനു മുഴുവൻ ലാഭകരമാവും.” എൽ പി ജിയുടെ ഒരു യോഗത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഉജ്ജ്വല യോജന സ്കീം 8 കോടിയാക്കി, അത് ശുദ്ധമായ പാചക ഇന്ധനം, താഴേക്കിടയിലുള്ളവർക്കും, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലും ലഭ്യമാക്കാനുള്ള പദ്ധതി സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“സ്ത്രീകളെ ബഹുമാനിക്കുക എന്നതാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ നയം. എൽ പി ജി ലഭ്യമാവുന്നത് ഒരു സാമൂഹികമാറ്റത്തിനുള്ള വഴിയൊരുക്കും. ഈ മാറ്റത്തിലേക്കുള്ള പ്രക്രിയ, ഈ സ്കീം വഴി, സ്ത്രീകളുടെ അടുത്ത് എത്തുകയും, അതുവഴി, അവരുടെ ജീവിതം മാറ്റിമറിക്കാനും, അവരുടെ യഥാർത്ഥകഴിവുകൾ തിരിച്ചറിയാനും സഹായിക്കുകയും ചെയ്യും.”

പലതരം പദ്ധതികൾ വഴി, സംസ്ഥാനത്തെ വനിതകളുടെ ശാക്തീകരണവും ക്ഷേമവും, പുരോഗതിയിലേക്കെത്തിക്കാൻ മുഖ്യമന്ത്രി രഘുബീർ ദാസ് നടത്തുന്ന ശ്രമങ്ങളെ പ്രധാൻ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *