വിസിയനഗരം, ആന്ധ്രാപ്രദേശ്

ബല്ജിപെട്ടില്‍ . ഒൻപത് വയസുകാരൻ തെരുവ് നായുടെ കടിയേറ്റ് മരിച്ചു. ഒരു ഗവൺമെന്റ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ആർ. ജസ്വന്ത് എന്ന കുട്ടിയാണ് തെരുവ്നായ ആക്രമണത്തിന് ഇരയക്കപ്പെട്ടത്
ബാലജിപെട്ടിലെ അമ്മാപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടി സുഹൃത്ത് രാജേഷിനൊപ്പം ഒരു ഫാമിലേക്ക് പോകുകയായിരുന്നു.
ആക്രമണം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുറിവുകളുടെ ആധിക്യം കാരണം രക്ഷിക്കാന്‍ കഴിഞ്ഞില്ല.
രാജ്യത്തെ പല സ്ഥലങ്ങളില്‍ നിന്നും കഴിഞ്ഞ കാലങ്ങളിൽ തെരുവ്നായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തെരുവ്നായ ആക്രമണം മൂലം കഴിഞ്ഞ മെയില്‍ 50 വയസുകാരനായ മത്സ്യത്തൊഴിലാളി തിരുവനന്തപുരത്തെ പുല്ലുവിലയില്‍ മരിച്ചിരുന്നു .
ഇതിനു മുമ്പ് ആറ്റിങ്ങലിൽ 75 വയസ്സുകാരനായ ഒരു വൃദ്ധന്‍ തെരുവ്നായകള്‍ ആക്രമിച്ചതിനെത്തുടർന്ന് മരിച്ചു.
കേരളത്തിൽ മാത്രമായി, കഴിഞ്ഞ വർഷം 53,000 പേരെ നായ കടിച്ചു.