Sat. Apr 27th, 2024

ന്യൂഡൽഹി

Power_feb27
മന്ത്രിമാരും സർക്കാരുദ്യോഗസ്ഥരും ഇനി ഇലക്ട്രിക് കാറിൽ യാത്ര ചെയ്യും

ഇലക്ട്രിക് ഗതാഗതത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത്, സർക്കാർ ഉദ്യോഗസ്ഥരും, മന്ത്രിമാരും ഇനി ഇലക്ട്രിക് കാറുകളിൽ യാത്ര ചെയ്യാൻ തുടങ്ങുമെന്ന്, വൈദ്യുതി, ഊർജ്ജ മന്ത്രി ആർ കെ സിംഗ് പ്രസ്താവിച്ചു.

എല്ലാ വകുപ്പുകളേയും ഈ പദ്ധതിയെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും, ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രാലയത്തിൽ നിന്ന് ഇതിനുവേണ്ടി പുതിയ ഒരു നിയമം അടുത്ത 15, 20 ദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി മന്ത്രാലയത്തിലെ ആവശ്യങ്ങൾക്കു വേണ്ടി 6 ഇലക്ട്രിക് വാഹനങ്ങൾ ബുക്കുചെയ്തിട്ടുണ്ടെങ്കിലും, മറ്റു വകുപ്പുകളിലും കൂടെ ഇത് നടപ്പിൽ വരുത്തുമെന്ന് സിംഗ് പറഞ്ഞു.

അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ, ചാർജ്ജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും ഇലക്ട്രിക് ചാർജ്ജിങ്ങ് സ്റ്റേഷനുകൾ എവിടെയൊക്കെയാണു വേണ്ടതെന്ന് കണ്ടെത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി 935 ഗ്രാമങ്ങൾ വൈദ്യുതീകരിക്കാനുണ്ടെന്നും, അത് അടുത്ത വർഷം ഏപ്രിലോടെ പൂർത്തീകരിക്കാൻ കഴിയുമെന്നും സിംഗ് പറഞ്ഞു.

2017 ഒക്ടോബറിൽ സൌഭാഗ്യ സ്കീം ആവിഷ്കരിച്ചതോടെ, ഇന്നുവരെ, 29,33,000 വീടുകളിൽ വൈദ്യുതി എത്തിച്ചെന്നും, അവരുടെ ആദ്യത്തെ വൈദ്യുതി ബിൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം ഏപ്രിൽ മുതൽ എല്ലായ്പോഴും വൈദ്യുതി ലഭ്യമാകുമെന്നും, അകാരണമായി ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തിയാൽ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *