വായന സമയം: < 1 minute

ന്യൂഡൽഹി

Suicide1210
യോഗ്യത നേടാനായില്ല; ഐ എ എസ് മത്സരാർത്ഥി ആത്മഹത്യ ചെയ്തു

പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, ഒരു ഐ എ എസ് മത്സരാർത്ഥി,    ന്യൂഡൽഹിയിലെ ബേർ സരായിയിൽ ആത്മഹത്യ ചെയ്തു.

പരീക്ഷയിൽ തോറ്റതിൽ വിഷമത്തിലായിരുന്നെന്നും, അതുകൊണ്ട് മരിക്കാൻ തീരുമാനിച്ചുവെന്നും, സാമ്രാട്ട് ചൌഹാൻ, തന്റെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

“ഞാൻ അവനോട് എന്നും രാത്രി 8.30 നു സംസാരിക്കാറുണ്ട്. ഇന്ന് അവന്റെ ഫോൺ കോൾ വരാതിരുന്നപ്പോൾ വിഷമിച്ചു. ഞാനിവിടെ എത്തി ഈ കാഴ്ച കണ്ടപ്പോൾ എന്റെ ഹൃദയം നിലച്ച പോലെ ആയി. അവന്റെ വിഷാദവും ഇതിനൊരു കാരണമായിരുന്നു” മരിച്ചയാളുടെ പിതാവ്, ഹരി ഓം, മാദ്ധ്യമങ്ങളോടു പറഞ്ഞു.

ആത്മഹത്യാവാർത്ത അറിഞ്ഞയുടനെത്തന്നെ പൊലീസും, ആംബുലൻസും, ഡോക്ടർമാരും അവിടെ എത്തി, സാമ്രാട്ടിന്റെ മരണം സ്ഥിരീകരിച്ചു. തെളിവുകളും, ചിത്രങ്ങളും ശേഖരിക്കാൻ ഫോറൻസിക് സംഘവും രംഗത്തെത്തി.

മൃതദേഹം സഫ്‌ദർജംഗ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നു.

Leave a Reply

avatar
  Subscribe  
Notify of