മന്ദ്സൌർ, മദ്ധ്യപ്രദേശ്
‘ഝീൽ മഹോത്സവ’ത്തിന്റെ അവസാനദിനത്തിൽ ഒരു പാരാഗ്ലൈഡർ ഉയരാൻ തുടങ്ങുമ്പോൾ പൊട്ടിത്തകർന്ന് രണ്ടു പേർക്കു പരിക്കേറ്റു.
അതിലുണ്ടായിരുന്ന മാനസി, രാജേന്ദ്ര എന്നിവരെ സുരക്ഷാസംഘം ഉടനെ രക്ഷപ്പെടുത്തി. അവർക്ക് നിസ്സാരപരിക്കേയുള്ളൂ. അവരെ അടുത്തുതന്നെയുള്ള ഒരു ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി.
ഈ അപകടം നടന്നത് സാങ്കേതിക തകരാറുകൾ കാരണമെന്ന് പറയപ്പെടുന്നു. 25 അടി ഉയരത്തിൽനിന്നാണ് രണ്ടുപേരും വീണത്.
“ഈ സംഭവം നടന്നത് ഗാന്ധി സാഗറിൽ “ഝീൽ മഹോത്സവം” നടക്കുമ്പോഴാണ്. സാങ്കേതിക തകരാറുകൾ കാരണം ഒരു പാരാ ഗ്ലൈഡർ തകർന്നു വീണു. രണ്ടു പേർക്ക് നിസ്സാരമായ പരിക്കേറ്റു” മന്ദ്സൌർ എസ് പി. ഭരത് ഭൂഷൺ, റിപ്പോർട്ടറോടു പറഞ്ഞു.
ടൂറിസം ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച, ഫെബ്രുവരി 10 നു തുടങ്ങിയ ഝീൽ മഹോത്സവത്തിൽ, നിരവധി പരിപാടികളും സാഹസിക കായിക അഭ്യാസങ്ങളും ഉൾപ്പെടുന്നു.