ന്യൂയോർക്ക്

അവരുടെ വീട്ടിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു പീഡനം കാരണം ‘മെൽറോസ് പ്ലേസ്’(Melrose Place) ചിത്രത്തിലെ അഭിനേത്രിയായ ഹെതർ ലോൿലിയറിനെ അറസ്റ്റുചെയ്തു.
വെഞ്ചുറ കൌണ്ടി ഷെറീഫിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും, ഗാർഹികപീഡനത്തിനുമാണ് കേസ്.
ലോൿലിയറും ബോയ്ഫ്രണ്ടും തമ്മിൽ തർക്കംനടന്നത് അന്വേഷിക്കാൻ പൊലീസ് കാലിഫോർണിയയിലെ അവരുടെ വീട്ടിലെത്തുകയായിരുന്നു.
ലോൿലിയർ, ബോയ്ഫ്രണ്ടിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന് അധികാരികൾക്ക് തെളിവ് ലഭിച്ചതുകൊണ്ടാണ് പൊലീസ് അവരെ കസ്റ്റഡിയിലെടുത്തത്.
അധികാരികളുടെ മുന്നിൽ ലോൿലിയർ അക്രമാസക്തയാവുകയും, തികച്ചും നിസ്സഹകരണം കാണിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
20000 അമേരിക്കൻ ഡോളറിന്റെ ജാമ്യത്തിൽ അവരെ വിട്ടു.
ഇനി മാർച്ച് 13 നു കോടതിയിൽ ഹാജരാവണം.